എഥനോള്‍

Article in other languages:

എഥനോള്‍
Ethanol-2D-skeletal.svg
Ethanol-3D-vdW.png
Ethanol flat structure.png
Ethanol-3D-balls.png
IUPAC നാമം Ethanol
മറ്റു പേരുകള്‍ Ethyl alcohol; grain alcohol; pure alcohol; hydroxyethane; drinking alcohol; ethyl hydrate
Identifiers
CAS number 64-17-5
RTECS number KQ6300000
SMILES
ChemSpider ID 682
Properties
തന്മാത്രാ വാക്യം C2H6O
Molar mass 46.07 g mol−1
Appearance colorless clear liquid
സാന്ദ്രത 0.789 g/mL
ദ്രവണാങ്കം

−114.3 °C, 159 K, -174 °F

ക്വഥനാങ്കം

78.4 °C, 352 K, 173 °F

Solubility in water Fully miscible
അമ്ലത്വം (pKa) 15.9
വിസ്കോസിറ്റി 1.200 mPa·s (cP) at 20.0 °C
Dipole moment 5.64 fC·fm (1.69 D) (gas)
Hazards
EU classification Flammable F
R-phrases R11 R20 R21 R22 R36
S-phrases (S2) S7 S16
Flash point 286.15 K (13 °C or 55.4 °F)
Related compounds
Related compounds methanol, propanol
Except where noted otherwise, data are given for
materials in their standard state
(at 25 °C, 100 kPa)

Infobox references

ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോള്‍. ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നും ഇത് അറിയപ്പെടുന്നു. മദ്യങ്ങളിലും തെര്‍മോമീറ്ററുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന എഥനോള്‍ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരു ആല്‍ക്കഹോളാണ്. ആല്‍ക്കഹോള്‍ എന്ന പദം സാധരണ പ്രയോഗത്തില്‍ എഥനോളിനെ വിവക്ഷിക്കാനാണ് ഉപയോഗിക്കാറ്.

എഥില്‍ ഗ്രൂപ്പിന്റെ (C2H5) പ്രതീകം Et ചേര്‍ത്ത് EtOH എന്നും എഥനോളിനെ സൂചിപ്പിക്കാറുണ്ട്.

സ്ട്രെയിറ്റ് ചെയിന്‍ ആല്‍ക്കഹോളായ എഥനോളിന്റെ രാസസമവാക്യം C2H5OH ആണ്. CH3-CH2-OH എന്ന രീതിയിലും ഇതിനെ പ്രതിനിധീകരിക്കാം. മെഥില്‍ ഗ്രൂപ്പിലെ (CH3-) കാര്‍ബണ്‍ മെഥിലീന്‍ ഗ്രൂപ്പിലെ (-CH2-) കാര്‍ബണുമായും, മെഥിലീന്‍ ഗ്രൂപ്പിലെ കാര്‍ബണ്‍ ഹൈഡ്രോക്സില്‍ ഗ്രൂപ്പിലെ (-OH) ഓക്സിജനുമായും ബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എഥനോളിന്റെ എമ്പറിക്കല്‍ സമവാക്യം C2H6O ആണ്. അതിനാല്‍ ഇത് ഡൈമെഥില്‍ ഈഥറിന്റെ ഐസോമെറുകളിലൊന്നാണ്.

ഉള്ളടക്കം

ഭൌതിക ഗുണങ്ങള്‍

Ethanol burning with its spectrum depicted.
Ethanol burning in a shallow dish.

ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോള്‍.

രാസ ഗുണങ്ങള്‍

അമ്ല-ക്ഷാര രസതന്ത്രം

ഹൈഡ്രോക്സില്‍ ഗ്രൂപ്പിന്‍റെ സാനിധ്യം മൂലം എഥനോള്‍ തന്മാത്ര ഭാഗികമായി ക്ഷാരഗുണം കാണിക്കുന്നു. 100% എഥനോളിന്‍റെ പിഎച്ച് മൂല്യം 7.33 ആണ്.

ഹാലോജിനേഷന്‍

എഥനോള്‍ ഹൈഡ്രജന്‍ ഹാലൈഡുമായി പ്രവര്‍ത്തിച്ച് ഈഥൈല്‍ ഹാലൈഡുകള്‍ ഉണ്ടാവുന്നു:

CH3CH2OH + HClCH3CH2Cl + H2O

HCL പ്രവര്‍ത്തനത്തനം നടക്കണമെങ്കില്‍ അഭികാരകങ്ങള്‍ ആവശ്യമാണ്[1].

എസ്റ്റര്‍ രൂപവത്കരണം

എഥനോള്‍ കാര്‍ബോക്സിലിക് ആസിഡുമായി പ്രവര്‍ത്തിച്ച് ഈഥൈല്‍ എസ്റ്ററും വെള്ളവും ഉണ്ടാവുന്നു.

RCOOH + HOCH2CH3RCOOCH2CH3 + H2O.

ഡീഹൈഡ്രേഷന്‍

സള്‍ഫ്യൂരിക് ആസിഡ് പോലുള്ള ശക്തിയേറിയ ആസിഡുകളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ എഥനോള്‍ ഡീഹൈഡ്രേഷന് വിധേയമായി ഡൈഈഥൈല്‍ ഈഥറോ എഥിലീനോ ഉണ്ടാവുന്നു.

2 CH3CH2OH → CH3CH2OCH2CH3 + H2O
CH3CH2OH → H2C=CH2 + H2O

ഓക്സീകരണം

അസറ്റാല്‍ഡിഹൈഡും അസെറ്റിക് ആസിഡും ഉപയോഗിച്ച് എഥനോളിനെ ഓക്സീകരിക്കാവുന്നതാണ്. മനുഷ്യ ശരീരത്തില്‍, ഓക്സീകരണ പ്രവര്‍ത്തനങ്ങളെല്ലാം കാറ്റലൈസ് ചെയ്യുന്നത് എന്‍സൈമുകളാണ്. ക്രോമിക് ആസിഡോ പൊട്ടാസ്യം പെര്‍മാംഗനേറ്റോ പോലുള്ള ശക്തിയേറിയ ഓക്സീകാരികളുടെ അക്വസ് ലായനികള്‍ എഥനോളിനെ ഓക്സീകരിച്ച് അസെറ്റിക് ആസിഡാക്കി മാറ്റുന്നു. ഇതിനെ പിരിഡിനിയം ക്രോമിക് ക്ലോറൈഡുമായി പ്രവര്‍ത്തിപ്പിച്ചാല്‍ ഓക്സീകരിച്ച് അസറ്റാല്‍ഡിഹൈഡായി മാറുന്നു[1]. ക്രോമിക് ആസിഡ് ഉപയോഗിച്ചുള്ള എഥനോളിന്‍റെ ഓക്സീകരണം താഴെപ്പറയുന്നു.

C2H5OH + 2[O] → CH3COOH + H2O

ക്ലോറിനേഷന്‍

എഥനോള്‍ ക്ലോറിനുമായി പ്രവര്‍ത്തിക്കുമ്പോള്‍ എഥനോളിലെ ഇരു വശത്തുമുള്ള ആല്‍ഫാ കാര്‍ബണ്‍ ക്ലോറിനുമായി ചേര്‍ന്ന് ക്ലോറാള്‍ എന്ന സംയുക്തം രൂപെ കൊള്ളുന്നു.

4Cl2 + C2H5OH → CCl3CHO + 5HCl

ജ്വലനം

എഥനോള്‍ ജ്വലിച്ച് വെള്ളവും കാര്‍ബണ്‍ ഡൈയോക്സൈഡും ഉണ്ടാവുന്നു.

C2H5OH(g) + 3 O2(g) → 2 CO2(g) + 3 H2O(l); (ΔHr = −1409 kJ/mol[2])

നിര്‍മ്മാണം

എഥിലീന്‍റെ ഹൈഡ്രേഷന്‍ വഴിയും യീസ്റ്റ് മുഖേന പഞ്ചസാര പുളിപ്പിക്കുന്നതിലൂടെയും എഥനോള്‍ നിര്‍മ്മിക്കാം[3].

എഥിലീന്‍ ഹൈഡ്രേഷന്‍

C2H4(g) + H2O(g) → CH3CH2OH(l).

പുളിപ്പിക്കല്‍

ആല്‍ക്കഹോളിക് ബീവറേജുകളില്‍ എഥനോള്‍ ഉപയോഗിക്കുന്നു.യീസ്റ്റ് പഞ്ചസാരയെ മെറ്റബോളൈസ് ചെയ്ത് എഥനോളും കാര്‍ബണ്‍ ഡൈയോക്സൈഡും ഉണ്ടാവുന്നു.

C6H12O6 → 2 CH3CH2OH + 2 CO2.

അവലംബം

  1. 1.0 1.1 Streitweiser, Andrew Jr.; Heathcock, Clayton H. (1976). Introduction to ഓര്‍ഗാനിക് Chemistry. മാക്മില്ലന്‍. ISBN 0-02-418010-6. 
  2. ഫ്രഡറിക് D. റോസിനി (1937). "Heats of Formation of Simple Organic Molecules". Ind. Eng. Chem. 29 (12): 1424–1430. DOI:10.1021/ie50336a024. 
  3. Mills, G.A.; Ecklund, E.E. "Alcohols as Components of Transportation Fuels." Annual Review of Energy. November 1987. Vol. 12, 47–80. Retrieved on September 2, 2007.
"http://ml.wikipedia.org/wiki/%E0%B4%8E%E0%B4%A5%E0%B4%A8%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്

Questions for article:

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.