|
Article in other languages:
|
ഗിറ്റാര്‍ ഒരു സംഗീതോപകരണമാണ്. പല സംഗീതരൂപങ്ങളിലും ഗിറ്റാര്‍ ഉപയോഗിക്കപ്പെടുന്നു. സാധാരണയായി 6 സ്ട്രിങുകളാണ് (കമ്പി) ഉള്ളതെങ്കിലും നാല്, ഏഴ്, എട്ട്, പത്ത്, പന്ത്രണ്ട് സ്ട്രിങ്ങുകളുള്ള ഗിറ്റാറുകളുമുണ്ട്. ബ്ലൂസ്, കണ്ട്രി, ഫ്ലമെങ്കോ, റോക്ക് സംഗീതങ്ങളിലും പോപ്പ് സംഗീതത്തിന്റെ പല രൂപങ്ങളിലും ഗിറ്റാര്‍ ഒരു പ്രധാന ഉപകരണമാണ്. സൌവര ഗിത്താറുകളില്‍(അക്വാസ്റ്റിക് ഗിറ്റാറുകളില്‍) സ്ട്രിങ്ങുകളുടെ കമ്പനം മൂലം ശബ്ദം ഉണ്ടാവുകയും പൊള്ളയായ ശരീരം അത് നിയന്ത്രിക്കുകയും ചെയ്യും. ഇലക്ട്രിക് ഗിറ്റാറുകളില്‍ വൈദ്യുത ആമ്പ്ലിഫയറുകള്‍ ശബ്ദത്തെ നിയന്ത്രിക്കുന്നു. 20-ആം നൂറ്റാണ്ടിലാണ് ഇലക്ട്രിക് ഗിറ്റാറുകള്‍ പ്രചാരത്തില്‍ വന്നത്. പരമ്പരാഗതമായി ഗിറ്റാര്‍ പലതരം മരത്തടികള്‍ ഉപയോഗിച്ചും സ്ട്രിങ് മൃഗങ്ങളുടെ അന്നപഥം ഉപയോഗിച്ചുമാണ് നിര്‍ച്ചിരുന്നത്. ഇപ്പോള്‍ നൈലോണ്‍, ഉരുക്ക് എന്നിവ സ്ട്രിങ് നിര്‍മാണത്തിന് ഉപയോഗിക്കുന്നു. ഗിറ്റാര്‍ നിര്‍മിക്കുകയും കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നവരെ ലുഥിയര്‍ എന്നാണ് വിളിക്കുക.
ഭാഗങ്ങള്ഒരു ഉടലും നീണ്ട ഗളസ്ഥലവും ഉടലില്‍ നിന്നും ഒരു കൊച്ചു പാലത്തിനു മുകളിലൂടെ ഗളത്തിലേയ്ക്കു വലിച്ചു കെട്ടിയ കമ്പികളുമാണ് ഗിത്താറിണ്റ്റെ പ്രധാന ഭാഗങ്ങള്‍. അകം പൊള്ളയായ ഒരു തടിയാണ് സാധാരണ ഗിത്താറിണ്റ്റെ ഉടല്‍. അതേ സമയം വൈദ്യത ഗിത്താറില്‍ വൈദുത ഭാഗങ്ങള്‍ ഉടലില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. വായിക്കുന്ന രീതിമുറുക്കിക്കെട്ടിയ കമ്പികളില്‍ വിരലുകൊണ്ടോ ത്രികോണാകൃതിയിലുള്ള ഒരു പ്ളാസ്റ്റിക് തുണ്ടു കൊണ്ടോ മീട്ടിയാണ് ഗിത്താര്‍ വായിക്കുന്നത്. സാധാരണ ഗിത്താറില്‍ ഉടലിണ്റ്റെ ഏതാണ്ട് മധ്യത്തിലായി കാണുന്ന വൃത്താകാരത്തിലുള്ള ദ്വാരത്തിനു മുകള്‍ഭാഗത്തായി കമ്പികള്‍ മീട്ടിയാണ് വായിക്കുന്നത്. വൈദ്യുത ഗിത്താറില്‍ ഉടലിലെവിടെയും കമ്പിയില്‍ മീട്ടാം. ഇടതു കൈ വിരലുകള്‍ ഗളത്തിലെവിടെയും വെയ്ക്കാതെ വായിച്ചാല്‍ കമ്പി 'തുറന്ന്' വായിക്കുന്നു എന്നു പറയുന്നു. കമ്പികള്‍ വലതു കൈ കൊണ്ട് മീട്ടുമ്പോള്‍ ഇടതു കൈ വിരലുകള്‍ ഗളസ്ഥലങ്ങളില്‍ വിവിധ സ്ഥാനങ്ങളിലായി വെച്ച് 'അടച്ച്' വ്യത്യസ്ത സ്വരങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെ തുറന്നും അടച്ചും ഉള്ള വായനയിലൂടെയാണ് സംഗീതം സൃഷ്ടിക്കുന്നത്. കള്ളികള്ഗിത്താറിണ്റ്റെ ഗളസ്ഥലം കള്ളികള്‍ കൊണ്ട് വിഭജിച്ചിരിക്കും. ഗളസ്ഥലത്തു മാത്രമായി പന്ത്രണ്ട് കള്ളികളും ഗളം ഉടലില്‍ ചേരുന്ന ഭാഗത്തായി ആറു കള്ളികളും ഉണ്ടായിരിക്കും. പൊതുവേ രണ്ടു കള്ളികള്‍ മാറുമ്പോള്‍ ഒരു സ്വരം മാറുന്നു. ഇതിനിടയില്‍ അനുസ്വരങ്ങളാണ് ഉള്ളത്. മിക്ക ഗിത്താറുകളിലും അഞ്ച്, ഏഴ്, ഒന്‍പത്, പന്ത്രണ്ട്, പതിനേഴ് എന്നീ കള്ളികള്‍ ഒരു കുത്ത് ഇട്ട് അടയാളപ്പെടുത്തിയിരിക്കും. സ്വരങ്ങള്ഇംഗ്ളീഷ് അക്ഷരമാലയിലെ A, B, C, D, E, F, G എന്നിവയാണ് പാശ്ചാത്യ രീതിയില്‍ ഗിത്താറിലെ സ്വരങ്ങള്‍. തുടര്‍ന്ന് വീണ്ടും A എന്ന സ്വരം ആവര്‍ത്തിക്കുന്നു. പക്ഷെ, ആദ്യത്തെ A എന്ന സ്വരത്തേക്കാളും ഉയര്‍ന്നതായിരിക്കും ഈ സ്വരം. നമുക്കു പരിചിതമായ സപ്തസ്വരങ്ങള്‍ക്കു തുല്യമാണ് ഇത്. ആരോഹണംകള്ളിതിരിച്ച് ആരോഹണക്രമത്തില്‍ സ്വരസ്ഥാനങ്ങള്‍ തഴെ കൊടുക്കുന്നു. # ചിഹ്നം ഷാര്‍പ്പ് sharp എന്നാണ് വായിക്കുന്നത്. 0 E A D G B E 1 F A# D# G# C F 2 F# B E A C# F# 3 G C F A# D G 4 G# C# F# B D# G# 5 A D G C E A 6 A# D# G# C# F A# 7 B E A D F# B 8 C F A# D# G C 9 C# F# B E G# C# 10 D G C F A D 11 D# G# C# F# A# D# 12 E A D G B E 13 F A# D# G# C F 14 F# B E A C# F# 15 G C F A# D G 16 G# C# F# B D# G# 17 A D G C E A 18 A# D# G# C# F A# അവരോഹണംകള്ളിതിരിച്ചുള്ള അവരോഹണ ക്രമം താഴെ കൊടുക്കുന്നു. b എന്നത് ഫ്ളാറ്റ് Flat എന്നാണ് വായിക്കുന്നത്. 0 E A D G B E 1 F B b E b A b C F 2 G b B E A D b G b 3 G C F B b D G 4 A b D b G b B E b A b 5 A D G C E A 6 B b E b A b D b F B b 7 B E A D G b B 8 C F B b E b G C 9 D b G b B E A b D b 10 D G C F A D 11 E b A b D b G b B b E b 12 E A D G B E 13 F B b E b A b C F 14 G b B E A D b G b 15 G C F B b D G 16 A b D b G b B E b A b 17 A D G C E A 18 B b E b A b D b F B b കമ്പികള്ഒരു ഗിത്താറിണ്റ്റെ കമ്പികളും സ്വരങ്ങളുടെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. E എന്ന കമ്പി തുറന്ന് വായിച്ചാലും അതിണ്റ്റെ പന്ത്രണ്ടാമത്തെ കള്ളി മൂടി വായിച്ചാലും E എന്ന സ്വരം കിട്ടുന്നു. ഇതര കമ്പികള്‍ക്കും ഇതു പോലെ തന്നെയാണ്. ശ്രുതി
പാശ്ചാത്യം X പൌരസ്ത്യം - ഒരു താരതമ്യംകറ്ണ്ണാടക സംഗീതത്തിലെ സപ്ത സ്വരങ്ങളും പാശ്ചാത്യ രീതിയിലെ സപ്തസ്വരങ്ങളും തമ്മിലുള്ള ഒരു താരതമ്യ പട്ടിക താഴെ കൊടുക്കുന്നു. കര്‍ണ്ണാടക സംഗീതം പാശ്ചാത്യം ആരോഹണം അവരോഹണം ഷഡ്ജം C C ശുദ്ധ ഋഷഭം C# Db ചതുശ്രുതി ഋഷഭം ശുദ്ധ ഗാന്ധാരം D D ഷട്ശ്രുതി ഋഷഭം D# Eb സാധാരണ ഗാന്ധാരം അന്തര ഗാന്ധാരം E E ശുദ്ധ മധ്യമം F F പ്രതി മധ്യമം F# Gb പഞ്ചമം G G ശുദ്ധ ദൈവതം G# Ab ചതുശ്രുതി ദൈവതം A A ശുദ്ധ നിഷാദം ഷട്ശ്രുതി ദൈവതം A# Bb കൈശികി നിഷാദം കാകളി നിഷാദം B B Questions for article: ഗിറ്റാര്‍ |
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.