|
Article in other languages:
|
ഒരു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്. ഫ്രാന്‍സ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ല്‍ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടണ്‍ നിലവില്‍ വന്നു.
ഗ്രാന്റ്സ്ലാം മത്സരങ്ങള്ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്. താഴെപ്പറയുന്ന നാല് ഗ്രാന്‍റ്സ്ലാം ടൂര്‍ണ്ണമെന്‍റുകള്‍ ആണ് ഇപ്പോഴുള്ളത്. എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ആദ്യത്തേതാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍. എല്ലാ വര്‍ഷവും ജനുവരിയില്‍ മെല്‍ബണ്‍ പാര്‍ക്കിലാണ് ഈ മത്സരം നടക്കുന്നത്. 1905-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റ് 1905 മുതല്‍ 1987- വരെ പുല്‍ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ 1988 മുതല്‍ മെല്‍ബണ്‍ പാര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടിലാണ് ഈ മത്സരങ്ങള്‍ നടത്തപ്പെടുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ രണ്ടാമത്തേതാണ് ഫ്രഞ്ച് ഓപ്പണ്‍. പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിലാണ് ഈ ടെന്നീസ് ടൂര്‍ണമെന്റ് നടത്തുന്നത്. ഇന്ന് കളിമണ്‍ കോര്‍ട്ട് ഉപയോഗിക്കുന്ന ഏക ഗ്രാന്‍റ്സ്ലാം ടൂര്‍ണ്ണമെന്റാണ് ഇത്. മെയ്, ജൂണ്‍ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പണ്‍ നടത്തുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ മൂന്നാമത്തേതാണ് വിംബിള്‍ഡണ്‍.വിംബിള്‍ഡണ്‍ ആരംഭിച്ചത് 1877-ല്‍ ആണ്. 1884-ല്‍ ഡബിള്‍സും 1913-ല്‍ മിക്സഡ് ഡബിള്‍സും ആരംഭിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ് മത്സരം നടക്കുക. പുല്‍മൈതാനത്താണ് വിംബിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്നത്. പുല്ലില്‍ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്. എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ അവസാനത്തേതാണ് യു.എസ്. ഓപ്പണ്‍.എല്ലാ കൊല്ലവും ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്.1978 മുതല്‍ ഈ ടൂര്‍ണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാര്‍ഡ് കോര്‍ട്ടിലാണ്(Hard Court).ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ഗ്രാന്‍റ്സ്ലാം ടൂര്‍ണമെന്‍റ് ആണ് യു.എസ്. ഓപ്പണ്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയത് റോജര്‍ ഫെഡററാണ്. 1976 മുതല്‍ 1980 വരെ തുടര്‍ച്ചയായി വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നത് ബ്യോണ്‍ ബോര്‍ഗ് (സ്വീഡന്‍) ആണ്. വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഏഷ്യാക്കാരനാണ് രാമനാഥന്‍ കൃഷ്ണന്‍ .1954ല്‍ ആണത്. 2004-ലെ യു.എസ്. ഓപ്പണ്‍ പുരുഷവിഭാഗം ജേതാവ് ആണ് റോജര്‍ ഫെഡറര്‍. സ്വെല്‍റ്റാന കുസ്‌നെറ്റ്‌സോവണ് വനിത വിഭാഗം ജേതാവ്. 2005 ലെ ആസ്‌ത്രേല്യന്‍ ഓപ്പണ്‍ ജേതാവണ് മാരത്ത് സഫിന്‍. വനിത വിഭാഗത്തിലെ ജേതാവ് സെറീന വില്യംസും അണ്. 2004-ലെ വിംബിള്‍ഡണ്‍ വനിത വിഭാഗം സിംഗിള്‍സ് കിരീടം നേടിയത് മരിയ ഷെറപ്പോവ (റഷ്യ), പുരുഷവിഭാഗം കിരീടം നേടിയത് റോജര്‍ ഫെഡറര്‍ക്കാണ്. 2004-ല്‍ ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം നേടിയത് അനസ്കാസിയ മിസ്കിന (റഷ്യ). പുരുഷ കിരീടം നേടിയത് ഗാസ്റ്റന്‍ ഗോഡിയോവ്(അര്‍ജന്‍റീന) ആണ്. ഇന്ത്യന്‍ ടെന്നീസ്ഇന്ത്യന് ടെന്നിസിന്റെ അടുത്ത യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാര്‍ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാന്‍ഡര്‍ പെയ്സ് സഖ്യം ഇന്ത്യന്‍ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി. ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് നടന്നത് 1910ല്‍ അണ്. വിംബിള്‍ഡണ്‍ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയര്‍ വിംബിള്‍ഡണില്‍ വിജയിച്ച താരങ്ങള്‍ രാമനാഥ് കൃഷ്ണന്‍ (1954)ല്‍, രമേഷ് കൃഷ്ണന്‍ (1979)ല്‍, ലിയാണ്ടര്‍ പേസ് (1991)ല്‍ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയ ആദ്യ ഇന്ത്യന്‍ ജോഡിയണ് ലിയാണ്ടര്‍ പേസ് - മഹേഷ്ഭുപതി എന്നി താരങ്ങള്‍. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പില്‍ പങ്കെടുത്തത് 1921ല്‍ അണ് ജൂനിയര്‍ ഫ്രഞ്ച് ഓപ്പണ്‍ വിജയിച്ച ഇന്ത്യന്‍ താരം രമേശ് കൃഷ്ണന്‍ -1979ല്‍ ( രമേശ് കൃഷ്ണന്‍ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയില്‍ ആണ് (1984ല്‍ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അര്‍ജുന അവര്‍ഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പണ്‍ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാന്‍റ് സ്‌ളാം ടൂര്‍ണമെന്‍റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് നിരുപമാ വൈദ്യനാഥന്‍ കളിയുപകരണങ്ങള്‍
പ്രൊഫെഷണല്‍ ടെന്നീസ്ടെന്നീസ് പലതരത്തില്‍
പലതരത്തിലുള്ള കളി രീതികള്കളിസ്ഥലങ്ങള്
കളിക്കാര്പുരുഷന്മാര്
വനിതകള്‍
ടെന്നീസ് പഴയകാലത്ത്
Questions for article: |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.